കാവ്യമാനസനായ് പന്തളം കേരള വര്‍മ്മ

മഹാകവി പന്തളം കേരളവര്‍മ്മയുടെ 125-ാം ജയന്തി 2004ല്‍ ആയിരുന്നു.

WEBDUNIA|
പന്തളം കേരള വര്‍മ്മ രുഗ്മാംഗദചരിതത്തില്‍ നിന്ന്:

അനന്തസല്‍ക്കീര്‍ത്തി പുലര്‍ത്തി നിത്യ-
മനന്തമേല്‍ മേദ്ധ്യയയോദ്ധ്യ മുന്നം
അനന്തശായിപ്രിയരാജധാനി-
യനന്തരായം വിലസീ വിശാലം.

പുരന്ദരന്‍തന്‍ പുരുഭൂതിവായ്ക്കും
പുരന്ദരം പൂണ്ടിടുമപ്പുരാഗ്യ്രം
ചിരന്ദളന്മഞ്ജുളസൂനരാജി-
മരന്ദഗന്ധാഞ്ചിതമായിരുന്നു.

വിമാനമേറി സ്ഥിതിചെയ്യുവോര്‍ക്കും
വിമാനനയ്ക്കേതുമിടംപെടാതെ
സുമാനനന്മാര്‍ സുമസായകന്നു
സമാനരായ് തത്ര ലസിച്ചിരുന്നു.

ധരാലസല്‍പുഷ്പകയായി, വിദ്യാ-
ധരാഢ്യയാമപ്പുരി മേല്ക്കുമേലേ
പരാഭയായോരളകാപുരിക്കും
പരാഭവം ചേര്‍ത്തു തെളിഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :