കാല്പനികതയും വിലാപവും അവതരിപ്പിച്ച പോറ്റി

ടി ശശി മോഹന്‍

WEBDUNIA|
ഒരു വിലാപം എന്ന കാവ്യത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് ചുവടെ .

ഒരു സംഗതിയിന്നപോലെ താന്‍
വരുമെന്നാര്‍ക്കുമറിഞ്ഞിടാന്‍ പണി;
പെരുതുണ്ടു കുഴപ്പമെങ്കിലും
നിരൂപിക്കില്‍ ചില രീതി കണ്ടിടാം;

വെളിവാക്കുവതിന്നു വേണ്ടപോല്‍
തെളിവിന്നായ് തിരയും ദശാന്തരേ
അരുളും പെരുതായ സങ്കടം
പലതായ് തീര്‍ന്നൊരു തുച്ഛദുര്‍ഘടം;

ഇതു സുസ്ഥിര മെന്നുറയ്ക്കുമ-
ങ്ങതു നശ്വര മെന്നു തോന്നുമാ-
യതു വര്‍ത്തിപ്പിതനശ്വരം ഭൂവി;

ഒരുവന്നു നികൃഷ്ടമൊന്നു താന്‍
പരമോല്‍കൃഷ്ടമതന്യനെത്രയും;
ഒരു കണ്ണിനു നല്ലതൊക്കെമ-
റ്റൊരു കണ്ണിന്നു മഹാ വിലക്ഷണം;

ഇതിലീവിധമൊക്കെ വന്നിടാ-
മിതി പാര്‍ക്കും, വിപരീതമായ്വരും;
അതിവിസ്മയമെ പ്രപഞ്ചമി-
ന്നതിരറ്റുള്ള മഹാരഹസ്യമാം.

അജ-നവ്യനായൊരീശരന്‍
നിജ- സന്തോഷമതിന്നു തന്നെയോ
പല മട്ടു വിചിത്ര പൂര്‍ണ്ണമാ-
മുലകാഹന്ത! ചമച്ചതീവിധം ?

പല ചേതനമങ്ങചേതനം
തുലവിട്ടുള്ളൊരുമട്ടസംക്യമായ്
പലരൂപഗുണാദിയോടു ഭൂ-
തലമെങ്ങും പരിപൂര്‍ണ്ണമെത്രയും;

ചെറുപുല്ലുകള്‍പോലുമേതുമേ
വെറുതെയല്ല ജ-നിപ്പതൂഴിയില്‍;
സകലത്തിനുമുള്ള ജേ-ാലിതന്‍
നികരം ചേര്‍ന്നതു താന്‍ പ്രപഞ്ചവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :