ഇന്ത്യയെ അറിയാന്‍ ‘വെള്ളകടുവ’

ബി ഗിരീഷ്

അരവിന്ദ് അഡിഗ
PROPRO
എന്‍റെ മട്ടില്‍ പറഞ്ഞാല്‍, സാര്‍, ഞാന്‍ എന്നെ അങ്ങയെ പോലുള്ള ഒരാളായാണ്‌ കരുതുന്നത്‌. ഞങ്ങളുടെ പ്രധാനമന്ത്രിയെ കാണുമ്പോഴും വിമാനതാവളത്തിലേക്ക്‌ കറുത്തകാറിലുള്ള അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ പാച്ചില്‍ കാണുമ്പോഴും കാറില്‍ നിന്നിറങ്ങി ടി വി ക്യാമറക്ക്‌ മുന്നില്‍ അങ്ങയ്‌ക്ക്‌ മുന്നില്‍ നമസ്‌തേ ചെയ്യുമ്പോഴും, ഇന്ത്യ എത്ര വിശുദ്ധവും മൂല്യാധിഷ്‌ഠിതവും ആണെന്ന്‌ അങ്ങയോട്‌ പറയുമ്പോഴും, എനിക്ക്‌ അത്‌ ഇംഗ്ലീഷില്‍ പറയണമെന്ന്‌‌ തോന്നിയിട്ടുണ്ട്‌.

ഇപ്പോള്‍, അങ്ങ്‌ ഈ ആഴ്‌ച ഞങ്ങളെ കാണാനെത്തുന്നു, യുവര്‍ എക്‌സലന്‍സി, അങ്ങ്‌ വരില്ലേ? ആള്‍ ഇന്ത്യ റേഡിയോ സാധാരണ ഇക്കാര്യങ്ങളില്‍ വിശ്വാസയോഗ്യമാണ്‌.
സാര്‍, അതൊരു തമാശയായിരുന്നു.
ഹാ!

അതുകൊണ്ടാണ്‌, അങ്ങ്‌ ബാംഗ്ലൂരിലേക്ക്‌ വരുന്നുണ്ടോ എന്ന്‌ പച്ചക്ക്‌ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്‌. എന്തുകൊണ്ടെന്നാല്‍, അങ്ങ്‌ വരുന്നുണ്ടെങ്കില്‍, ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ എനിക്ക്‌ പറയാനുണ്ട്‌. ആള്‍ ഇന്ത്യ റേഡിയോയിലെ സ്‌ത്രീ പറഞ്ഞു, “പ്രത്യേക ദൗത്യവുമായാണ്‌ മിസ്റ്റര്‍ ജിയാബോ ഇന്ത്യയിലെത്തുന്നത്‌. ബാഗ്ലൂരിനെ കുറിച്ചുള്ള സത്യം അറിയാനാണ്‌ അദ്ദേഹം വരുന്നത്‌”.

അത്‌ കേട്ട്‌ എന്‍റെ രക്തം തണുത്തുപോയി. ആര്‍ക്കെങ്കിലും ബാംഗ്ലൂരിനെ കുറിച്ച്‌ സത്യം അറിയാമെങ്കില്‍, അത്‌ എനിക്കാണ്‌.

ആ സ്‌ത്രീ വീണ്ടും പറഞ്ഞു, “മിസ്റ്റര്‍ ജിയാബോ ഇന്ത്യന്‍ സംരംഭകരെ നേരിട്ടു കാണുകയും അവരുടെ വിജയകഥകള്‍ അവരില്‍ നിന്നു തന്നെ അറിയുകയും ചെയ്യും”.

വളരെ കുറച്ചുകാര്യം മാത്രമേ അവര്‍ വിവരിച്ചുള്ളു. സാര്‍, നിങ്ങള്‍ ചൈനക്കാര്‍ ഞങ്ങളേക്കാള്‍ എല്ലാക്കാര്യത്തിലും മുമ്പിലാണ്‌, സംരംഭകരുടെ കാര്യത്തില്‍ ഒഴിച്ച്‌‌, നിങ്ങള്‍ക്ക്‌ സംരംഭകര്‍ ഇല്ലല്ലോ. പക്ഷെ ഞങ്ങളുടെ രാജ്യത്തിന്‌, കുടിവെള്ളം, വൈദ്യുതി, മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനം, പൊതുയാത്രാസൗകര്യം, വൃത്തിബോധം, അച്ചടക്കം, ഉപചാരബോധം, സമയനിഷ്‌ഠ എന്നിവയൊന്നും ഇല്ലെങ്കിലും സംരംഭകര്‍ ഉണ്ട്‌. ആയിരക്കണക്കിന്‌. പ്രത്യേകിച്ചും സാങ്കേതിക മേഖലകളില്‍. ഈ സംരംഭകരാണ്‌-‌ ഞങ്ങള്‍ സംരംഭകരാണ്‌- അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ മുന്നോട്ട്‌ നയിക്കുന്ന പുറമ്പണി കമ്പനികളെ സജീകരിച്ചിരിക്കുന്നത്‌.

ചൈനയില്‍ സംരംഭകരെ എങ്ങനെ ഉണ്ടാക്കാമെന്ന്‌ പഠിക്കാനാണ്‌ അങ്ങ്‌ സന്ദര്‍ശനം നടത്തുന്നത്‌. അത്‌ എനിക്ക്‌ സന്തോഷം പകരുന്നു.......

ഇന്ത്യക്കാരനായ എഴുത്തുകാരന്‍ അമിത്‌ ഘോഷിന്‍റെ ‘സീ ഓഫ്‌ പോപ്പീസിനെ’ പിന്തള്ളിയാണ്‌ അരവിന്ദ്‌ അഡിഗ ബൂക്കര്‍ കരസ്‌തമാക്കിയത്‌. സല്‍മാന്‍ റുഷ്‌ദിക്കും അരുന്ധതി റോയിക്കും കിരണ്‍ ദേശായിക്കും ശേഷം ബൂക്കര്‍ നേടുന്ന ഇന്ത്യക്കാരന്‍. വി എസ്‌ നായ്‌പോള്‍ ബൂക്കര്‍ നേടിയെങ്കിലും അദ്ദേഹത്തിന്‍റെ മാതൃരാജ്യം ഇന്ത്യയല്ല.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :