Lok Sabha Election 2024: കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം; മറ്റന്നാള്‍ വോട്ടെടുപ്പ്

ഇന്ന് രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ഥികളുടെ റോഡ് ഷോ നടക്കും

Lok Sabha Election Campaign 2024
WEBDUNIA| Last Modified ബുധന്‍, 24 ഏപ്രില്‍ 2024 (09:01 IST)
Lok Sabha Election Campaign 2024

Lok Sabha Election 2024: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ടാണ് മണ്ഡല കേന്ദ്രങ്ങളില്‍ കൊട്ടിക്കലാശം. സ്ഥാനാര്‍ഥികളുടെ മണ്ഡല പര്യടനം ഇന്ന് പൂര്‍ത്തിയാകും. കേരളത്തില്‍ അടക്കം 12 സംസ്ഥാനങ്ങളിലേയും ജമ്മുവിലേയുമായി 88 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26 വെള്ളിയാഴ്ച (മറ്റന്നാള്‍) നടക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലേയും വോട്ടെടുപ്പ് ഒറ്റ ദിവസമാണ്.

ഇന്ന് രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ഥികളുടെ റോഡ് ഷോ നടക്കും. മൂന്ന് മണിയോടെ മണ്ഡല കേന്ദ്രങ്ങളില്‍ കലാശക്കൊട്ട്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറ് കണക്കിനു അണികളാണ് ഓരോ സ്ഥാനാര്‍ഥിക്കുമൊപ്പം കലാശക്കൊട്ടില്‍ പങ്കെടുക്കുക. കൃത്യം അഞ്ചിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം. നാളെ നിശബ്ദ പ്രചാരണം നടക്കും. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ ഇന്ന് കേരളത്തില്‍ പ്രചാരണത്തിന്റെ ഭാഗമാകുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :