Lok Sabha Election 2024: കേരളം പോളിങ് ബൂത്തിലേക്ക്, കൊട്ടിക്കലാശം നാളെ; ഏപ്രില്‍ 26 ന് അവധി

കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളാണ് വെള്ളിയാഴ്ച ജനവിധി തേടുക

KK Shailaja - Lok Sabha Election 2024
WEBDUNIA| Last Modified ചൊവ്വ, 23 ഏപ്രില്‍ 2024 (08:52 IST)
KK Shailaja - Lok Sabha Election 2024

Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കേരളത്തിലെ പരസ്യ പ്രചരണം നാളെ അവസാനിക്കും. ബുധനാഴ്ചയാണ് കൊട്ടിക്കലാശം. വോട്ടെടുപ്പിന്റെ തലേദിനമായ ഏപ്രില്‍ 25 വ്യാഴാഴ്ച നിശബ്ദ പ്രചരണം മാത്രം. ഏപ്രില്‍ 26 നാണ് കേരളത്തില്‍ വോട്ടെടുപ്പ്.

കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളാണ് വെള്ളിയാഴ്ച ജനവിധി തേടുക. കര്‍ണാടകയിലെ 14 മണ്ഡലങ്ങളിലും രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് സമാധാനപരമായി നടക്കാന്‍ വേണ്ടി അന്നേ ദിവസം കേരളത്തില്‍ മദ്യവില്‍പ്പന ഇല്ല.

തിരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധിയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യസ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായകേന്ദ്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അവധിദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവുവരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :