Lok Sabha Election 2024: മുരളീധരന്റെ പ്രചരണം മന്ദഗതിയില്‍; തൃശൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് ശക്തം

തിരഞ്ഞെടുപ്പ് പ്രചരണത്തിലെ മെല്ലെപ്പോക്ക് സംസ്ഥാന നേതൃത്വത്തെ മുരളീധരന്‍ അറിയിച്ചിട്ടുണ്ട്

WEBDUNIA| Last Modified ശനി, 6 ഏപ്രില്‍ 2024 (11:43 IST)

Lok Sabha Election 2024: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചരണം മന്ദഗതിയില്‍. മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുരളീധരനോട് താല്‍പര്യക്കുറവുണ്ട്. മുരളിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം വിമുഖത കാണിക്കുന്നുണ്ട്. പല ബൂത്ത് പരിസരങ്ങളിലും പ്രചരണം മന്ദഗതിയില്‍ ആണെന്ന് മുരളീധരനും അഭിപ്രായമുണ്ട്.

തിരഞ്ഞെടുപ്പ് പ്രചരണത്തിലെ മെല്ലെപ്പോക്ക് സംസ്ഥാന നേതൃത്വത്തെ മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളാണ് മുരളീധരന്റെ പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ജില്ലയ്ക്കു ഉള്ളില്‍ നിന്ന് തന്നെ ഒരു സ്ഥാനാര്‍ഥി മതിയെന്ന നിലപാട് പല നേതാക്കള്‍ക്കും ഉണ്ടായിരുന്നു. ഇത് അവഗണിച്ചാണ് മുരളീധരനെ സംസ്ഥാന നേതൃത്വം തൃശൂരിലേക്ക് എത്തിച്ചത്. ഇതിലുള്ള അതൃപ്തിയാണ് പല നേതാക്കളും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കാണിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍ കുമാര്‍ വീടുകള്‍ കയറിയുള്ള പ്രചരണത്തിനു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അത്തരത്തിലുള്ള പ്രചരണം തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി നടന്നിട്ടില്ല. ഇത് തിരിച്ചടിയാകുമെന്നാണ് മുരളീധരന്‍ പക്ഷത്തിന്റെ അഭിപ്രായം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :