തെരഞ്ഞെടുപ്പ് ഫലം 2019: ആലപ്പുഴയിൽ ആരിഫ്, വടകരയിൽ ശക്തമായ പോരാട്ടം

കേരളത്തിൽ ‘ട്രെൻഡാ’യി യു ഡി എഫ്; ട്വിന്റി 20 സഫലമാകുമോ?

Last Modified വ്യാഴം, 23 മെയ് 2019 (10:15 IST)
ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ കഴിയുമ്പോൾ കേരളത്തിൽ യുഡി‌എഫ് മേൽക്കൈ. 20 മണ്ഡലങ്ങളിൽ 19ലും യു ഡി എഫ് സ്ഥാനാർത്ഥികളാണ് മുന്നിൽ നിൽക്കുന്നത്. ആലപ്പുഴയിൽ മാത്രമാണ് എൽ ഡി എഫിന് മുന്നേറ്റമുള്ളത്. ആലപ്പുഴയിൽ 698 വോട്ടിന്റെ നേരിയ മുന്നേറ്റമാണ് എൽ ഡി എഫ് സ്ഥാനാർത്ഥി അ എം ആരിഫിനുള്ളത്.

അതേസമയം, വടകരയിൽ എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർത്ഥികൾ തമ്മിൽ ശക്തമായ മത്സരമാണുള്ളത്. 4000 വോട്ടിന്റെ ലീഡാണ് ഇപ്പോൾ കെ മുരളീധരനുള്ളത്. പാലക്കാട് പി.കെ.ശ്രീകണ്ഠൻ28,000 വോട്ടിന്റെ ലീഡിലാണ് മുന്നേറുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും കാസർകോട്ട് രാജ്‌മോഹൻ ഉണ്ണിത്താനും വ്യക്തമായ ലീഡാണ് ഉയർത്തുന്നത്.

എൽ ഡി എഫിന്റെ അനുകൂല മണ്ഡലങ്ങളായ കണ്ണൂർ, കാസർഗോഡ്, പാലക്കാട്, എന്നിവടങ്ങളിലെ ഇടതുമുന്നണിയുടെ ദയനീയ വീഴ്ചയിൽ തകർന്നിരിക്കുകയാണ് എൽ ഡി എഫ് അനുകൂലികൾ. വെറും 10 ശതമാനം വോട്ട് മാത്രമാണ് കേരളത്തിൽ ഇതുവരെ എണ്ണി കഴിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :