Last Updated:
വ്യാഴം, 23 മെയ് 2019 (08:31 IST)
രാജ്യം കാത്തിരുന്ന ലോക് സഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാജ്യത്തെ എല്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. കേരളത്തിൽ തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർത്ഥി മുന്നേറുന്നു. വടകരയിലും ആലത്തൂരും കണ്ണൂരും എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് മുൻതൂക്കം. വടകരയിൽ പി ജയരാജനും ആലത്തൂരിൽ പി കെ ബിജുവും മുന്നേറുന്നു. കണ്ണൂരിൽ പി കെ ശ്രീമതിക്ക് മുന്നേറ്റം.