തെരഞ്ഞെടുപ്പ് ഫലം 2019: നവീന്‍ പട്‌നായികിനെ ഒപ്പം നിർത്താൻ ശ്രമങ്ങളുമായി ബിജെപി; മുതിർന്ന നേതാക്കള്‍ ചര്‍ച്ച നടത്തി

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നവീന്‍ പട്‌നായികുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.

Last Modified വ്യാഴം, 23 മെയ് 2019 (08:04 IST)
ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി (ബിജു ജനതാദൾ‍) അധ്യക്ഷനുമായ നവീന്‍ പട്‌നായികിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി നേതാക്കളുടെ ഊര്‍ജ്ജിത ശ്രമം. ബിജെപിയോടും കോണ്‍ഗ്രസിനോടും തുല്യ അകലം പാലിച്ചുനില്‍ക്കുന്ന നവീന്‍ പട്‌നായികിനെ ഒപ്പം ചേര്‍ക്കാനായി മുതിര്‍ന്ന ബിജെപി നേതാക്കള്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തുകയാണ്. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം ടിആര്‍എസ്, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാകും. നവീന്‍ പട്‌നായികിനെ ഒപ്പം കൂട്ടാന്‍ യുപിഎ കക്ഷികളും ശ്രമിക്കുന്നുണ്ട്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നവീന്‍ പട്‌നായികുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.

നേരത്തെ ഫെഡറല്‍ മുന്നണി എന്ന പേരിലുള്ള മൂന്നാം മുന്നണിക്കായുള്ള ശ്രമങ്ങളുടെ ഭാഗമായി ടിആര്‍എസ് അധ്യക്ഷനും തെലങ്കന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു നവീന്‍ പട്‌നായികുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായ ബിജെഡി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം ഒഡീഷയില്‍ നിയമസഭ തിരഞ്ഞെടുപ്പും നടന്നിട്ടുണ്ട്. 2009ലാണ് ബിജെഡി, ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞത്. ലോക്‌സഭ എക്‌സിറ്റി് പോളുകളില്‍ ചിലത് ഒഡീഷയില്‍ ബിജെപി കൂടുതല്‍ സീറ്റ് നേടുമെന്ന് പ്രവചിക്കുമ്പോള്‍ മറ്റ് ചിലത് ബിജു ജനതാദളിന് തന്നെയാണ് ഇത്തവണയും മുന്‍തൂക്കം എന്ന് പറയുന്നു.

എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത പക്ഷം എസ് ഡി എഫ് (സെക്കുലര്‍ ഡെമോക്രാറ്റി ഫ്രണ്ട്) എന്ന പേരില്‍ മുന്നണി രൂപീകരിച്ച് രാഷ്ട്രപതിയെ കാണാനാണ് തീരുമാനം. ഈ മുന്നണി രൂപീകരണത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, വൈഎസ്ആര്‍ കോണ്‍ഗ്രസ് ്അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരുടെ നിലപാട് നിര്‍ണായകമാകും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :