Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (15:01 IST)
ബിജെപി പ്രകടനപത്രികയിൽ ശബരിമലയും. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കണമെന്നാണ് സങ്കൽപ്പ് പത്രികയിൽ ബിജെപി വാഗ്ദാനം ചെയ്യുന്നത്. ഇതിനായി ഭരണഘടന പരിരക്ഷ ഉറപ്പാക്കും. ആചാരങ്ങൾ സംരക്ഷിക്കും. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണഘടന സംരക്ഷണം ഉറപ്പാക്കുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
തെരഞ്ഞെടുപ്പിൽ
ശബരിമല പ്രധാന വിഷയമായി ഉയർത്തിക്കാട്ടിയാണ് ബിജെപി സംസ്ഥാന ഘടകം വോട്ട് തേടുന്നത്. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം തൃശ്ശൂരിൽ അയ്യപ്പനെക്കുറിച്ച് പരാമർശം നടത്തിയ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വരണാധികാരിയായ ജില്ലാ കളക്ടർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.