സ്ത്രീകളെ അധിക്ഷേപിക്കുന്നത് സിപിഎം രീതിയല്ല, വിജയരാഘവന്റെ പ്രസംഗം പാർട്ടി പരിശോധിക്കും, പപ്പു പ്രയോഗം ആരംഭിച്ചത് ബിജെപിയെന്നും യെച്ചൂരി

എറണാകുളം പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Modified ബുധന്‍, 3 ഏപ്രില്‍ 2019 (13:58 IST)
വ്യക്തികളെ അധിക്ഷേപിക്കല്‍ പാര്‍ട്ടി നയമല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പപ്പു പ്രയോഗം ആരംഭിച്ചത് ബിജെപി ആണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ദേശാഭിമാനി മുഖപ്രസംഗത്തില്‍ അദ്ദേഹത്തെ പപ്പു എന്നി വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് യെച്ചൂരിയുടെ പരാമര്‍ശം. സംഭവത്തില്‍ ദേശാഭിമാനിക്കെതിരെയും സിപിഐഎമ്മിനെതിരെയും വ്യാപക വിമര്‍ശനം ഉയരുകയും പാര്‍ട്ടി ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ച രംഗത്തെത്തുകയും ചെയ്തിരുന്നു.

ബിജെപി രാഹുല്‍ ഗാന്ധിക്കെതിരെ കാലങ്ങളായി തുടര്‍ന്ന് വന്നിരുന്ന പ്രയോഗം സിപിഐഎം കടമെടുത്തു എന്നായിരുന്നു മുഖ്യ വിമര്‍ശനം. ബിജെപി നേതാക്കളും മുഖപത്രങ്ങളും രാഹുലിനെ പപ്പുവെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതിനെതിരെ ഇടത് നേതാക്കള്‍ രംഗത്ത് വന്നിരുന്നതുമാണ്.കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണ്ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക് എന്നായിരുന്നു ദേശാഭിമാനിയുടെ മുഖപ്രസംഗം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :