'അച്ഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും' ;വടകരയിൽ മുരളീധരനും വേണ്ടി രമ വോട്ടു ചോദിക്കുന്നതിനെ വിമർശിച്ച് ശാരദക്കൂട്ടി

സഖാവ് കെ‌കെ രമ കെ. കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തെരഞ്ഞെടുപ്പിൽ.

Last Updated: ബുധന്‍, 20 മാര്‍ച്ച് 2019 (11:27 IST)
വടകയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും പിന്തുണയ്ക്കുമെന്ന് ആർഎംപി നേരത്തെ വ്യക്തമാക്കിയിരുന്നു. വടകരയിൽ സിപിഎം സ്ഥാനാർത്ഥി പി ജയരാജനെതിരെ കോൺഗ്രസ് വി മുരളീധരനെ രംഗത്തിറക്കി മത്സരം കടുപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കെ കെ രമ മുരളീധരനും വേണ്ടി വോട്ടു ചോദിക്കുന്നതിനെ വിമർശിച്ച് എഴുത്തുകാരി ശാരദക്കൂട്ടി രംഗത്തെത്തിയിട്ടുണ്ട്.

സഖാവ് കെ‌കെ രമ കെ. കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തെരഞ്ഞെടുപ്പിൽ. അച്ഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റെതും. കെ കെ രമയുടെ വേദനയോടൊപ്പം തന്നെ മലയാളികൾ ഓർത്തിരിക്കുന്ന ഒന്നാണ് ഈച്ചവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങൾ എന്തു ചെയ്തു എന്നാണ് രണ്ടുപേരും ചോദിക്കുന്നത്. ഫെസ്ബുക്ക് കുറിപ്പിൽ ശാരദക്കുട്ടി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :