‘വടക്കനെ കൊണ്ട് വലിയ ശല്യമായിരുന്നു, രണ്ട് ദിവസം കൊണ്ട് മറുകണ്ടം ചാടിയത് അത്ഭുതപ്പെടുത്തുന്നു‘ - ടോം വടക്കനെ വിമർശിച്ച് മുല്ലപ്പള്ളി

ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തയായിരുന്നു കോൺഗ്രസ് വക്താവും മലയാളിയുമായ ടോം വടക്കന്റെ ബിജെപിയിലേക്കുളള കൂറുമാറ്റം.

Last Modified വെള്ളി, 15 മാര്‍ച്ച് 2019 (14:17 IST)
ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് വക്താവ് ശല്യക്കാരനായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. തൃശൂർ സീറ്റിനു വേണ്ടി രണ്ടാഴ്ചമുമ്പ് വരെ അദ്ദേഹം എന്നെ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ പേഴ്സണൽ സ്റ്റാഫ് ടോം വടക്കനെ കൊണ്ട് വലിയ ശല്യമാണെന്ന് പറഞ്ഞിരുന്നു.

ഉറപ്പായും സീറ്റ് വാങ്ങിത്തരണമെന്നാണ് വടക്കൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. അദ്ദേഹത്തിനു രണ്ടു ദിവസത്തിനുളളിലുണ്ടായ മനപരിവർത്തനം അത്ഭുതപ്പെടുത്തുന്നതാണ്. ബൈബിളിൽ പോലും ഇത്തരം മനപരിവർത്തനത്തെക്കുറിച്ച് പറഞ്ഞ് ഞാൻ കേട്ടിട്ടില്ലെന്നും എഐസിസി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസിന്റെ സീറ്റുകൾ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തയായിരുന്നു കോൺഗ്രസ് വക്താവും മലയാളിയുമായ ടോം വടക്കന്റെ ബിജെപിയിലേക്കുളള കൂറുമാറ്റം. ബിജെപി ആസ്ഥാനത്തു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ടോം തീരുമാനം അറിയിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :