എം.ടിയുടെ പരാജയം;അക്കാദമിയുടെ നഷ്‌ടം

എം.ടി| WEBDUNIA|
വിചാരങ്ങള്‍ ഉണ്ടാക്കിയവര്‍ മുഴുവന്‍ വികാരമാകണമെന്നില്ല.പക്ഷെ, എം.ടി വിചാരമുണ്ടാക്കി മലയാളിയുടെ വികാരമായ വ്യക്തിയാണ്. അതുകൊണ്ടാണ് കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റപ്പോള്‍ മലയാളികള്‍ മുഴുവന്‍ ദു:ഖിതരായത്.

മികച്ച നേതൃത്വപാടവമുള്ള വ്യക്തിയാണ് എം.ടി.. അതുകൊണ്ടാണ് വിവിധ വിഭാഗങ്ങളെ ഏകോപിച്ച് അദ്ദേഹത്തിന് മികച്ച സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ കഴിഞ്ഞത്. ഇതിനു പുറമെ കേരള സാഹിത്യ അക്കാദമിയുടെയും തുഞ്ചന്‍ സ്‌മാരക ട്രസ്റ്റിന്‍റെയും അദ്ധ്യക്ഷപദവിയിലിരിക്കുമ്പോള്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ അദ്ദേഹത്തിന്‍റെ നേതൃത്വപാടവത്തിന് തിളക്കം കൂട്ടുന്നു.

ഇന്ദ്രപ്രസ്ഥത്തിലെ പ്രമാണിമാര്‍ക്ക് അധികാര മേഖലകളില്‍ ഉള്ള സ്വാധീനം ഇല്ലാത്തത് ആയിരിക്കാം എം.ടിയെ തോല്‍പ്പിച്ചത്. ഗുണങ്ങള്‍ ഏറെയുള്ള വ്യക്തി എല്ലായ്പ്പോഴും തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നില്ല!.

ഇന്ത്യയിലെ എല്ലാ സാഹിത്യകാരന്‍‌മാര്‍ക്കിടയിലും മികച്ച സ്വാധീനമുള്ള എം.ടിയെ ബംഗാളിയായ സുനില്‍ ഗംഗോപാദ്ധ്യായ തോല്‍പ്പിച്ചത് ഒരു പക്ഷെ വിധി വൈരുദ്ധ്യമായിരിക്കാം. സുനില്‍ സുഹൃത്തായതിനാല്‍ അദ്ദേഹത്തിനെതിരെ എം.ടി പ്രചരണത്തിനിറങ്ങിയില്ല.

എം.ടിയുടെ മനസ്സ് വലുതാണെന്നതില്‍ യാതൊരു സംശയവുമില്ല. പ്രതികരിക്കേണ്ട കാര്യങ്ങള്‍ മാത്രമേ അദ്ദേഹം പ്രതികരിക്കുകയുള്ളൂ. അല്ലാത്തവ എത്ര വലിയ പ്രകോപനം ആയാലും അദ്ദേഹം ഒഴിഞ്ഞു മാറും. പക്ഷെ അദ്ദേഹത്തിനായി സാഹിത്യസുഹൃത്തുക്കള്‍ ഡല്‍ഹിയില്‍ പ്രചരണം നടത്തിരുന്നു. എന്നാല്‍, എല്ലാം നിഷ്‌ഫലമായി.

ഒരു കാര്യം ഉറപ്പാണ്. ഒരു തെരഞ്ഞെടുപ്പിനും സാഹിത്യപ്രേമികളുടെ ഹൃദയത്തില്‍ നിന്ന് എം.ടിയെ ഇളക്കിമാറ്റുവാന്‍ കഴിയുകയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :