‘സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സര്‍ക്കാരിന് പണം നല്‍കി വാങ്ങിക്കോളാം’ : ഉമ്മന്‍ ചാണ്ടി

സോളർ റിപ്പോർട്ട് ലഭ്യമാക്കാൻ 26 ലക്ഷത്തിന്റെ ചെലവ് ; സർക്കാർ നടപടി തിരിച്ചടി മുന്നിൽക്കണ്ട്

തിരുവനന്തപുരം| AISWARYA| Last Modified ശനി, 21 ഒക്‌ടോബര്‍ 2017 (07:45 IST)
സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സര്‍ക്കാരിന് പണം നല്‍കി താന്‍ വാങ്ങിക്കോളാമെന്ന് മുന്‍ മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടി. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിലപാട് അനുകൂലമായിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

തുടർന്ന് ഉമ്മൻചാണ്ടി വിവരാവകാശ പ്രകാരം അപേക്ഷ നൽകി. റിപ്പോർട്ടിന് 1073 പേജുണ്ട്. വിവരാവകാശപ്രകാരം ഇതു കിട്ടാൻ ഒരു പേജിന് രണ്ടു രൂപ നിരക്കിൽ 2146 രൂപ സർക്കാരിനു നൽകേണ്ടി വരും. കേസി അദ്ദേഹത്തെ പ്രതിയായി കണക്കാക്കുന്നത് കൊണ്ട് റിപ്പോർട്ടിന്റെ പകർപ്പു ലഭിക്കാൻ അവകാശമുണ്ടെന്ന അദ്ദേഹത്തിന്റെ വാദത്തിന് അനുകൂലവിധി വിവരാവകാശ കമ്മിഷനിൽനിന്ന് ലഭിക്കാനിടയുണ്ട്.

ആ സാഹചര്യത്തിലാണ് സോളര്‍ റിപ്പോർട്ട് നിയമസഭയില്‍ വയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. നവംബർ ഒൻപതിന് ഒരു മണിക്കൂര്‍ സഭ ചേരും. ഒരു ദിവസം സഭ ചേരുന്നതിന് 26 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്ക്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ജീവനക്കാർക്ക് ഓവർടൈം ശമ്പളം നൽകേണ്ടി വരും. കമ്മിഷന്‍ റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാൻ പ്രത്യേക സഭ ചേരുന്നത് ഇതാദ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :