'താജ്മഹലിനെ ചരിത്രത്തില്‍ നിന്നും നീക്കാന്‍ ശ്രമിക്കാന്‍ മാത്രം അധ:പതിച്ച ജനപ്രതിനിധികളാണോ ഇന്ത്യയില്‍ ': ദീപാ നിശാന്ത്

‘ന്യൂനപക്ഷങ്ങള്‍ക്കെതിരെ നുണപ്രചരണങ്ങള്‍ നടത്തി വിദ്വേഷം വളര്‍ത്തുന്ന തന്ത്രം ചരിത്രത്തില്‍ എല്ലായിടത്തും ഫാസിസ്റ്റുകള്‍ പയറ്റിത്തെളിഞ്ഞതാണ് ’: ദീപാ നിശാന്ത്

കോഴിക്കോട്| AISWARYA| Last Updated: വെള്ളി, 20 ഒക്‌ടോബര്‍ 2017 (12:19 IST)
താജ്മഹലിനെതിരായ ബിജെപി നേതാക്കളുടെ പ്രചരണങ്ങള്‍ക്കെതിരെ അധ്യാപകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ദീപാ നിശാന്ത് രാംഗത്ത്. ദീപ തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ഷാജഹാന്റെ താജ്മഹലിനെ ചരിത്രത്തില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാന്‍ മാത്രം അധഃപതിച്ച ജനപ്രതിനിധികള്‍ തന്നെയാണ് ഇന്ത്യയുടെ തീരാക്കളങ്കമെന്ന് അവര്‍ പറയുന്നു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ നുണപ്രചരണങ്ങള്‍ നടത്തി വിദ്വേഷം വളര്‍ത്തുന്ന തന്ത്രം ചരിത്രത്തില്‍ എല്ലായിടത്തും ഫാസിസ്റ്റുകള്‍ പയറ്റിത്തെളിഞ്ഞതാണ്. അപരമതവിദ്വേഷത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ് അവരുടെ അടിസ്ഥാന പ്രമാണമെന്നും ദീപ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :