‘പുതിയ ഡാം: തമിഴ്‌നാടിന്‍റെ ആശങ്ക ദൌര്‍ഭാഗ്യകരം’

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2009 (11:39 IST)
PRO
PRO
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്‍റെ ആ‍ശങ്ക ദൌര്‍ഭാഗ്യകരമാണെന്ന് സംസ്ഥാന ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍. കേരളത്തില്‍ ഡാം നിര്‍മ്മിക്കുന്നതിന് തമിഴ്‌നാടിന്‍റെ അനുമതി ആവശ്യമില്ലെന്നും പുതിയ ഡാം നിര്‍മ്മാണവുമായി കേരളം മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി സര്‍വ്വേ നടത്താന്‍ കേരളത്തിന്‌ അനുവാദം നല്‍കിയതിലുള്ള പ്രതിഷേധം അറിയിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള എം പിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താന്‍ ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രേമചന്ദ്രന്‍റെ പ്രസ്‌താവന.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള സര്‍വ്വേയ്‌ക്ക് കേന്ദ്രം അനുമതി നല്‍കിയെന്ന വാര്‍ത്ത തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി ഞായറാഴ്‌ച നിഷേധിച്ചിരുന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും, സര്‍വ്വേ സംബന്ധിച്ച് ഒരു തരത്തിലുള്ള അറിയിപ്പും കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :