കലൈഞ്ജരെ കാണാന്‍ കോണ്‍ഗ്രസ് ദൂതനായി രവി

ചെന്നൈ| WEBDUNIA|
തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയെ കാണാന്‍ കോണ്‍ഗ്രസിന്‍റെ ദൂതനായി കേന്ദ്രമന്ത്രി വയലാര്‍ രവിയെത്തി. തമിഴ് വംശജരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ലങ്കയ്ക്ക് മേല്‍ തുടര്‍ന്നും സമ്മര്‍ദ്ദം ചെലുത്തുമെന്ന് രവി കലൈഞ്ജര്‍ക്ക് ഉറപ്പുനല്‍കി.

ലങ്കയിലെ തമിഴ്വംശജരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കരുണാനിധി നിരാഹാരമിരുന്നിരുന്നു.

എല്ലാ പൌരന്‍‌മാരെയും സംരക്ഷിക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്ന് രവി പറഞ്ഞു. പൌരന്‍‌മാരുടെ ജീവന്‍ വിലപ്പെട്ടതാണ്. അതില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. യുപി‌എയിലെ നിര്‍ണ്ണായക കക്ഷിയാണ് ഡി‌എംകെയന്നും രവി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രത്യേക ദൂതനായിട്ടാ‍ണ് വയലാര്‍ രവി എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ചയാണ് ലങ്കന്‍ പ്രശ്നത്തിന്‍റെ പേരില്‍ കലൈഞ്ജര്‍ നിരാഹാ‍രമനുഷ്ടിച്ചത്. ലങ്കന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും മറ്റ് കോണ്‍ഗ്രസ് നേതാക്കളും സമരം തുടങ്ങിയപ്പോള്‍ തന്നെ കരുണാനിധിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :