‘ഇതല്ല സ്ത്രീ സമത്വം, ഞാന്‍ അവനോടോപ്പം’ - രഞ്ജിനിക്ക് പിന്നാലെ ഭാഗ്യ ലക്ഷ്മിയും ഷെഫീഖിനൊപ്പം

ഷെഫീഖിനു പിന്തുണയുമായി ഭാഗ്യ ലക്ഷ്മിയും

aparna| Last Modified ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (14:44 IST)
കൊച്ചിയില്‍ മൂന്ന് യുവതികളുടെ ആക്രമണത്തിനിരയായ യൂബര്‍ ടാക്സി ഡ്രൈവര്‍ ഷെഫീഖിനു പൂര്‍ണ പിന്തുണയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. യുവതികള്‍ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് ഇത്രയും ക്രൂരത ചെയ്തതെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഭാഗ്യ ലക്ഷ്മി വ്യക്തമാക്കി.

ഭാഗ്യ ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ആ മനുഷ്യന്‍ എന്ത് ചെയ്തിട്ടാണ് ഈ നാല് സ്ത്രീകള്‍ ഇത്രക്ക് പ്രകോപിതരായത് എന്നറിയില്ല. എന്തുതന്നെയായാലും ഇതല്ല പ്രതിരോധം.. ഇതല്ല സ്ത്രീ സമത്വം. ഇതല്ല തന്റേടം.. ഇത് സ്വയരക്ഷക്ക് വേണ്ടി ചെയ്തതെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഈ അനീതി ചെയ്തവരെ സ്ത്രീകള്‍പോലും പിന്തുണക്കില്ല. ഈ വിഷയത്തില്‍ ഞാനവനോടൊപ്പം.


നേരത്തേ വിഷയത്തില്‍ അവതാരക രഞ്ജിനി ഹരിദാസും ഷെഫീഖിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :