വെറുക്കപ്പെടാനല്ലല്ലോ ഓര്‍മിക്കപ്പെടാനല്ലേ സിനിമ? - പ്രാര്‍ത്ഥനയോടെ അരുണ്‍ ഗോപി

രാമനുണ്ണി നാളെ എത്തും‍; ആത്മവിശ്വാസം കാണിച്ച് അഹങ്കാരിയാകുന്നില്ലെന്ന് അരുണ്‍ ഗോപി

aparna| Last Modified ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (10:24 IST)
ഇതുവരെ എത്തിച്ച ദൈവം ഇനിയും കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ സംവിധായകന്‍ അരുണ്‍ ഗോപി. അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന രാമലീലയെന്ന ചിത്രം നാളെ റിലീസ് ആവുകയാണ്. എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്ന് അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് വിയര്‍പ്പിന്റെ രാഷ്ട്രീയം കാണാതെ പോകുന്നവരോട്, വെറുക്കപ്പെടാനല്ലല്ലോ ഓര്‍മിക്കപ്പെടനല്ലേ സിനിമയെന്ന് അരുണ്‍ ചോദിക്കുന്നു. സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സജി പരവൂരിനും കെ മധുസാറിനും അടക്കം നിരവധി പേരോട് നന്ദി അറിയിക്കുകയാണെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :