‘ഇടത് ഭരണത്തിന്റെ ഫലം സര്‍വനാശം’

കൊച്ചി| WEBDUNIA|
PRO
PRO
എല്‍ ഡി എഫ് കേരളത്തില്‍ ഭരണം തുടരുകയാണെങ്കില്‍ സര്‍വനാശമായിരിക്കും ഫലമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. അങ്ങനെയെങ്കില്‍ കേരളം മറ്റൊരു ബംഗാള്‍ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ കെ ആന്റണി.

വി എസ് അച്യുതാനന്ദനും ഇടതുനേതാക്കളും ഇപ്പോഴും പഴയകാലത്തിന്റെ തടവറയിലിരുന്നു മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്‌. പ്രതിപക്ഷ നേതാവില്‍ നിന്നു മുഖ്യമന്ത്രിയിലേക്ക് വളര്‍ന്നിട്ടും വി എസിന്റെ ശൈലി മാറിയിട്ടില്ല. പ്രതിപക്ഷ നേതാവായിരിക്കെ കാര്യങ്ങളെ സമീപിച്ച അതേ ശൈലിയാണ്‌ അഞ്ച് വര്‍ഷം ഭരിച്ച ശേഷവും അദ്ദേഹം തുടരുന്നതെന്നും ആന്റണി പറഞ്ഞു.

ചൈനയും വിയറ്റ്നാമും വലിച്ചെറിഞ്ഞ നയങ്ങള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പിന്തുടരുന്നത്‌. അത് കേരളത്തിന്റെ സമഗ്ര വികസനത്തെ ബാധിക്കുമെന്ന് ആന്റണി അഭിപ്രായപ്പെട്ടു. സി പി എം ജനങ്ങളില്‍ നിന്ന് അകന്നു കഴിഞ്ഞു. അവരുടെ കേന്ദ്രവിരുദ്ധപ്രചരണങ്ങള്‍ ഇനി വിലപ്പോവില്ല.

കേരളത്തെ വികസന കാര്യത്തില്‍ ഒന്നാമതെത്തിക്കുക എന്നതാണ് യു ഡി എഫിന്റെ അജന്‍ഡ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു‌. ജനങ്ങള്‍ കൂടെയുണ്ടെന്ന് ഉറച്ച വിശ്വാസിക്കുന്നതായും ആന്റണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :