യു ഡി എഫിന് മുന്‍‌ തൂക്കം: സര്‍വെ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഏപ്രില്‍ 13-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനു നേരിയ മുന്‍‌തൂക്കം ലഭിക്കുമെന്ന് സര്‍വെ ഫലം. പല പ്രമുഖരും തോല്‍ക്കുമെന്നും സര്‍വെ ഫലം പറയുന്നു.

ഇന്‍സ്‌റ്റിട്ട്യൂട്ട് ഫോര്‍ മോണിറ്ററിംഗ് ഇക്കണോമിക് ഗ്രോത്താണ് സര്‍വെ നടത്തിയത്. ഇത് പ്രകാരം യു ഡി എഫിന് 72 മുതല്‍ 82 വരെ സീറ്റുകളും എല്‍ ഡി എഫിന് 58 മുതല്‍ 68 വരെ സീറ്റുകളും ലഭിക്കും. ബി ജെ പി നില മെച്ചപ്പെടുത്തുമെങ്കിലും അക്കൌണ്ട് തുറക്കില്ല.

20 മണ്ഡലങ്ങളില്‍ അതിശക്തമായ പോരാട്ടം നടക്കും. തെക്കന്‍ കേരളത്തില്‍ എല്‍ ഡി എഫിന് താരതമ്യേനെ ശക്തി കുറവാണ്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ അവരുടെ നില ഭദ്രമാണെന്നും സര്‍‌വെയിലുണ്ട്. മധ്യകേരളത്തില്‍ ഇരുമുന്നണികളും തുല്യശക്തി പ്രകടിപ്പിക്കും.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പല ചെറുകിട പാര്‍ട്ടികളും നാമാവശേഷമാകുമെന്നും സര്‍വെ ഫലം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :