‘അലസിപ്പോയ മുല്ലപ്പൂ സമരം‘: എല്‍ഡിഎഫ് ഉപരോധ സമരത്തെ പരിഹസിച്ച് കെ സി ജോസഫിന്റെ ലേഖനം

തിരുവനന്തപുരം| WEBDUNIA|
PRO
എല്‍ഡിഎഫ് ഉപരോധ സമരത്തെ പരിഹസിച്ച് മാതൃഭൂമി ദിനപ്പത്രത്തില്‍ മന്ത്രി കെ സി ജോസഫിന്റെ ലേഖനം. അലസിപ്പോയ മുല്ലപ്പൂ സമരമെന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. സമരത്തിന്റെ ഒത്തുതീര്‍പ്പിനെക്കുറിച്ച് അണികള്‍ക്ക് സംശയം ഉണ്ടായെന്നും അണികളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു.

സമരം പിന്‍വലിക്കാന്‍ സിപിഎം തയ്യാറായത് സംശയങ്ങള്‍ക്ക് വഴിവെച്ചു. ഉപരോധസമരം അവസാനിപ്പിക്കാന്‍ നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം പ്രകടമായി. സമരം വിജയിപ്പിക്കാന്‍ അറിയപ്പെടുന്ന ക്രിമിനലുകളും എത്തിയിരുന്നുവെന്നും അതിനാലാണ് സര്‍ക്കാര്‍ രംഗത്തെത്തിയതെന്നും അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറയുന്നു.

സംരം സമാധാനപരമാക്കാന്‍ സിപി‌എം നേതൃത്വം ശ്രമിച്ചെങ്കിലും പലപ്പോഴും അവരുടെ നിയന്ത്രണത്തില്‍ നിന്നും വിട്ടുപോകുന്ന സാഹചര്യമുണ്ടായെന്നും കൂടുതല്‍ സംഘര്‍ഷം വേണ്ടെന്നു കരുതിയാണ് സെക്രട്ടറിയേറ്റിന് അവധി നല്‍കിയെന്നും ലേഖനത്തില്‍ പറയുന്നു.

‘നിങ്ങളെ പേടിച്ച് മുഖ്യമന്ത്രി ക്ലിഫ് ഹൌസില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ദയവായി തെറ്റിദ്ധരിക്കരുതെന്ന്‘ വെല്ലുവിളിച്ചാണ് കെ സി ജോസഫ് എല്‍ ഡി എഫിനെതിരെയുള്ള പ്രകോപനപരമായ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :