എല്‍ഡി‍എഫ് അവിശ്വാസപ്രമേയത്തിനു കോണ്‍ഗ്രസ് പിന്തുണ

തൃക്കരിപ്പൂര്‍| WEBDUNIA|
യുഡി എഫ് ഭരിക്കുന്ന സ്ഥലത്ത് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് അംഗം പിന്തുണച്ചതോടെ യുഡിഎഫിനു ഭരണം നഷ്ടമായി. കാസര്‍കോഡ് ജില്ലയിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്തിലാണ്‌ ഈ സംഭവം നടന്നത്.

പ്രതിപക്ഷമായ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസിലെ ഒരംഗത്തിന്‍റെ പിന്തുണയോടെ പാസാക്കിയപ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധിയായ പ്രസിഡന്‍റ് കെസിന്ധുവിനു കസേര പോയി.

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തവര്‍ 7 ആയപ്പോള്‍ എതിര്‍ത്തത് 6 പേര്‍ മാത്രമായിരുന്നു. ഇതിനൊപ്പം കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേടിയതോടെ കാഞ്ഞങ്ങാട് നഗരസഭയിലും യു.ഡി.എഫ് ഭരണം നഷ്ടപ്പെടുമെന്നാണു സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :