ഹരിഹരവര്‍മ്മയുടെ കയ്യിലുണ്ടായിരുന്നത് വിലപിടിപ്പുള്ള അപൂര്‍വ്വരത്നങ്ങള്

Last Modified വെള്ളി, 17 ഏപ്രില്‍ 2015 (19:58 IST)
കൊല്ലപ്പെട്ട രത്ന വ്യാപാരി ഹരിഹരവര്‍മ്മ വില്ക്കാന്‍ ശ്രമിച്ചത് വിലപിടിപ്പുള്ള അപൂര്‍വ്വരത്നങ്ങള്‍. വര്‍മയുടെ കൈവശമുണ്ടായിരുന്ന 3647 രത്നങ്ങള്‍ പരിശോധിക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനോട് കോടതി കോടതി നിര്‍ദേശിച്ചിരുന്നു. ഈ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. പരിശോധനയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. രത്നങ്ങള്‍ വിലപിടിച്ചതല്ലെന്നായിരുന്നു നേരത്തെ പോലീസ് അറിയിച്ചിരുന്നത്.

ഡിസംബര്‍ 24നാണ്‌ തിരുവനന്തപുരം പുതൂര്‍ക്കോണത്ത്‌ ഹരിദാസ്‌ എന്നയാളുടെ മകളുടെ വീട്ടില്‍ വച്ചാണ് ഹരിഹരവര്‍മ കൊല്ലപ്പെട്ടത്‌. രത്നങ്ങള്‍ വാങ്ങാനെത്തിയവര്‍ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌
ഹരിദാസിനും ഹരിഹരവര്‍മ്മയ്ക്കും മയക്കുമരുന്ന് നല്‍കിയ ശേഷം കടന്നുകളയുകയായിരുന്നു. മയക്കുമരുന്ന് അധികമായതാണ് വര്‍മയുടെ മരണത്തിനിടയാക്കിയത്.

രാജകുടുംബാംഗമാണെന്നും രത്നങ്ങള്‍ തനിക്ക് പൈതൃകമായി കിട്ടിയതാണെന്നുമാണ് പ്രതികളോട് വര്‍മ പറഞ്ഞിരുന്നത്. എന്നാല്‍, വര്‍മ രാജകുടുംബാംഗമല്ലെന്ന് പിന്നീട് മനസിലാക്കിയ പ്രതികള്‍ കൊലപാതകം നടത്തി രത്നവുമായി കടക്കുകയായിരുന്നു.അന്വേഷണം തുടങ്ങി മൂന്നു വര്‍ഷമാകുമ്പോഴും വര്‍മ ആരാണെന്ന കാര്യത്തില്‍ ഇതുവരെ പൊലീസിന് വ്യക്തതയില്ല.
രത്നങ്ങള്‍ക്കായി ആരും അവകാശവാദമുന്നയിച്ചെത്തിയതുമില്ല. വര്‍മയുടെ നാട് എവിടെയെന്നൊ വീട് എവിടെയെന്നൊ സംബന്ധിച്ച് ഭാര്യയ്ക്കുപോലും വ്യക്തമായി അറിയില്ല. കേസിലെ അന്വേഷണം വിഴിമുട്ടിയ നിലയിലാണ്. കേസില്‍ അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :