സ്പീക്കര്‍ ഉത്തരവിട്ടാല്‍ തെറ്റയിലിനെ പൊക്കാമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ലൈംഗികാരോപണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ പോയ ജോസ് തെറ്റയില്‍ എം എല്‍ എയെ സ്പീക്കര്‍ ഉത്തരവിട്ടാല്‍ പൊക്കിക്കൊണ്ടുവരാമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ മറികടക്കാന്‍ വേണ്ടി ജോസ് തെറ്റയിലിനെതിരായ ആരോപണം ആദ്യമേ ഭരണപക്ഷം സഭയില്‍ അവതരിപ്പിച്ചു.

സോളാര്‍ തട്ടിപ്പിനിരയായ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തര വേളക്കിടെ കോണ്‍ഗ്രസില്‍ നിന്നും ശിവദാസന്‍ നായരാണ് ജോസ് തെറ്റയില്‍ വിഷയം അവതരിപ്പിച്ചത്.

സഭയിലെ ഒരംഗത്തെ ആഴ്ചകളായി കാണ്‍മാനില്ലെന്നും ആഭ്യന്തരമന്ത്രി നടപടി സ്വീകരിക്കണമെന്നുമായിരുന്നു ശിവദാസന്‍ നായരുടെ ആവശ്യം. ചോദ്യത്തിന് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സ്പീക്കര്‍ ഉത്തരവിട്ടാല്‍ കാണാതായ എംഎല്‍എയെ പൊക്കിക്കൊണ്ടുവരുന്ന കാര്യം താനേറ്റുവെന്ന് അറിയിച്ചു. എന്നാല്‍ അത്തരത്തില്‍ ഉത്തരവിടാന്‍ ആരും അപേക്ഷ നല്‍കിയിട്ടില്ലെന്നായിരുന്നു സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :