സ്കൂള്‍സ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉദ്ഘാടനം വ്യാഴാഴ്ച

Malayam ViLavoorkkal higher secondary school
PROPRO
കേരളത്തിലെ സ്കൂളുകള്‍ക്കായി വെബ്ബില്‍ ആരംഭിച്ച സാമൂഹിക നെറ്റ്‌വര്‍ക്ക് സൈറ്റിന്‍റെ ഉദ്ഘാടനവും മലയം വിളവൂര്‍ക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മന്ദിരത്തിന്‍റെ തറക്കല്ലിടലും നവംബര്‍ 13 വ്യാഴാഴ്ച സ്കൂള്‍ അങ്കണത്തില്‍ നടക്കും.

കേരള സ്കൂള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കേരള സംസ്ഥാന ഐ.റ്റി സെക്രട്ടറി ഡോ.അജയ് കുമാര്‍ നിര്‍വഹിക്കും. ഇത്തരമൊരു വലിയ കൂട്ടായ്മയ്ക്ക് വെബ്ബില്‍ അവസരമൊരുക്കിയ കേരള ഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായരെ വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.എസ്.ശ്രീനിവാസന്‍ ആദരിക്കും.

വിളവൂര്‍ക്കല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് എസ്.ഉദയകുമാറിന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണ് ചന്ദ്രശേഖരന്‍ നായര്‍ സ്കൂളുകളുടെ കൂട്ടായ്മയ്ക്ക് അവസരമൊരുക്കിയത്.

സ്കൂള്‍ മന്ദിരത്തിന്‍റെ തറക്കല്ലിടല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആനാവൂര്‍ നാഗപ്പന്‍ നിര്‍വഹിക്കും. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബാലചന്ദ്രനെ എന്‍.ശക്തന്‍ എം.എല്‍.എ അനുമോദിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.അജില അദ്ധ്യക്ഷയായിരിക്കും. ജി.നന്ദകുമാര്‍, ഹെഡ് മാസ്റ്റര്‍ ശരത് ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

തിരുവനന്തപുരം| WEBDUNIA|

സ്കൂളുകള്‍ക്ക് വെബ്ബില്‍ കൂട്ടായ്മ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :