കേരളത്തിലെ സ്കൂളുകള്‍ക്ക് വെബില്‍ ഒരു കൂട്ടായ്മ

Kerala schools network
WDWD
കേരളത്തിലെ സ്കൂള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒന്നിച്ചു ചേരാന്‍ വെബില്‍ ഒരു ഇടമൊരുക്കി സാമൂഹിക നെറ്റ്‌വര്‍ക്കിന്‍റെ ഒരു പുതിയ അദ്ധ്യായം ആരംഭിച്ചിരിക്കുന്നു. കേരള ഫാര്‍മര്‍ എന്ന പേരില്‍ ബ്ലോഗ് ലോകത്ത് സുപരിചിതനായ തിരുവനന്തപുരം പെരുകാവ് സ്വദേശി ചന്ദ്രശേഖരന്‍ നായരാണ് ഈ വലിയ സംരംഭത്തിനു പിന്നില്‍.

കേരള സ്കൂള്‍സ് ഡോട്ട് നിംഗ് ഡോട്ട് കോം (//keralaschools.ning.com/ )എന്ന വിലാസത്തിലാണ് ഈ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെടാനും അതില്‍ അംഗങ്ങളായി ചേരാനും കഴിയുക. ആദ്യം മലയാളം മാത്രം വായിക്കാന്‍ അറിയുന്നവര്‍ക്ക് വേണ്ടിയായിരുന്നു ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയത്.
chandrasekharan nair
PROPRO


എന്നാല്‍ ത്രിഭാഷാ പദ്ധതി പിന്തുടരുന്ന കേരളത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇംഗ്ലീഷിലും ഹിന്ദിയിലും ആശയ വിനിമയം നടത്താനും സ്വതന്ത്ര രചനകള്‍ നടത്താനും സാധിക്കും എന്നതുകൊണ്ട് നവംബര്‍ ഏഴു മുതല്‍ ഹിന്ദിയിലും ഇംഗ്ലീഷിലും വേറെവേറെ നെറ്റ്‌ സമൂഹങ്ങള്‍ ഉണ്ടാക്കാന്‍ ഉള്ള സൌകര്യവും ചന്ദ്രശേഖരന്‍ നായര്‍ ഒരുക്കിയിട്ടുണ്ട്.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :