സ്കൂള്‍ വിദ്യാര്‍ഥിനിയുടെ വിവാഹ നിശ്ചയം പൊലീസ് തടഞ്ഞു
അഗളി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
അട്ടപ്പാടിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ വിവാഹ നിശ്ചയം പൊലീസ് ഇടപെട്ട് തടഞ്ഞു. ശനിയാഴ്ച രാവിലെ അഗളി പുതൂര്‍ തേക്കുവട്ടയിലാണ് സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശികളായ പൊന്നുച്ചാമി-വാസന്തി ദമ്പതികളുടെ മകളും എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയുടെ വിവാഹമുറപ്പിക്കലാണ് പൊലീസ് തടഞ്ഞത്. വരനേയും സംഘത്തെയും പൊലീസ് തിരിച്ചയച്ചു.
പെണ്‍കുട്ടിയുടെ മാതാവിന്റെ ബന്ധുവായ അരുണാചലം എന്ന യുവാവുമായുള്ള വിവാഹം ശനിയാഴ്ച ഉറപ്പിക്കാനിരുന്നതായിരുന്നു. ഞായറാഴ്ചയാണ് വിവാഹം. ഇതിനായി വീട്ടുകാര്‍ അയല്‍ക്കാരെ ക്ഷണിച്ചിരുന്നു.
എന്നാല്‍ ശനിയാഴ്ച രാവിലെ അഗളി സി ഐ മനോജ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വീട്ടുകാരേയും വരനേയും ബന്ധുക്കളേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് പൊലീസ് വിവാഹം തടയുകയായിരുന്നു. പെണ്‍കുട്ടി സേലത്തുള്ള ഗേള്‍സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.