സൌമ്യയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

ഷൊര്‍ണൂര്‍| WEBDUNIA|
PRO
ട്രെയിനില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട് മരണത്തിലേക്ക് പോയ സൌമ്യയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഒരുമണിക്ക് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍ ആയിരിക്കും സംസ്കാരം.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുന്നുമണിയോടെയായിരുന്നു മരിച്ചത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.

പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതിനു ശേഷം രാവിലെ പത്തുമുതല്‍ 12 മണിവരെ ചുഡുവാലത്തൂര്‍ എസ് ആര്‍ വി എല്‍ പി സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും. അതിനുശേഷമായിരിക്കും മൃതദേഹം സംസ്കരിക്കുക.

അതേസമയം, സൌമ്യയുടെ ക്രൂരമായ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ പാര്‍ട്ടികള്‍ ഇന്ന് ഷൊര്‍ണൂരില്‍ ഹര്‍ത്താല്‍ നടക്കുകയാണ്. സൌമ്യയുടെ മരണവര്‍ത്ത അറിഞ്ഞതോടെ ഇന്നലെ ഷൊര്‍ണൂരില്‍ ജനരോഷം അതിന്റെ സകലപരിധികളും ലംഘിച്ചു.

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ആര്‍ പി എഫ് ഓഫിസിലെ ജനല്‍ച്ചില്ലുകള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലെത്തിയ സംഘം അടിച്ചുതകര്‍ത്തിരുന്നു. ജനം അക്രമാ‍സക്തമായ സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :