സോളാറില്‍ ജുഡീഷ്യല്‍ അന്വേഷണം: ഇടതുപക്ഷത്തിന്റെ അഭിപ്രായമറിഞ്ഞ ശേഷം നടപടിയെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ക്കേസ് ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഇടതുപക്ഷത്തിന്റെ അഭിപ്രായമറിഞ്ഞശേഷം കൂടുതല്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തണമെന്നോയെന്ന കാര്യത്തില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഇന്നലെ സര്‍ക്കാറുമായി സോളാര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് എല്‍ഡിഎഫ് യോഗം തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുവഞ്ചൂരിന്റെ പ്രസ്താവന. മുഖ്യമന്ത്രിയെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നതില്‍ അഭ്യന്തരമന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായം ചോദിച്ചപ്പോഴാണ് അതിന് പ്രസക്തിയില്ലെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :