സോളാര്‍ വിവാദം: ഉമ്മന്‍ചാണ്ടിയുടെ നിലപാടിനോട് ഐ ഗ്രൂപ്പിന്‌ കടുത്ത അമര്‍ഷം

തിരുവനന്തപുരം | WEBDUNIA|
PRO
PRO
സംസ്‌ഥാനത്ത്‌ കത്തിനില്‍ക്കുന്ന സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകളോട്‌ ഐ ഗ്രൂപ്പിന്‌ കടുത്ത അമര്‍ഷം. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടാണ്‌ പ്രശ്‌നം വഷളാക്കിയത്‌. ഈ രീതിയില്‍ മുന്നോട്ടുപോകാനാവില്ലെന്നും പ്രശ്‌നത്തിന്‌ എത്രയും വേഗം പരിഹാരം കാണണമെന്നുമാണ് ഐ ഗ്രൂപ്പ്‌ ആവശ്യം.

പ്രവര്‍ത്തകര്‍ക്കിടയിലും ഇക്കാര്യത്തില്‍ അമര്‍ഷമുണ്ട്‌. പ്രശ്‌നത്തില്‍ പരിഹാരം കാണാനാവാത്തത്‌ സര്‍ക്കാരിന്റെ വീഴ്‌ചയാണെന്നും ഇത്‌ അടുത്ത തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഐ ഗ്രൂപ്പ്‌ കുറ്റപ്പെടുത്തി. മന്ത്രിമാരുടെ ഫോണ്‍ വിവരങ്ങള്‍ ആഭ്യന്തരമന്ത്രി ചോര്‍ത്തുന്നു. ആഭ്യന്തര മന്ത്രിയുടെ ഫോണ്‍ രേഖകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ചോര്‍ത്തുകയാണ്‌. ഇങ്ങനെ പരസ്‌പര വിശ്വാസം തകര്‍ക്കുന്ന നടപടികളാണുണ്ടാകുന്നതെന്നും ഐ ഗ്രൂപ്പ്‌ ചൂണ്ടിക്കാട്ടുന്നു.

പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡിന്റെ മുന്നില്‍ അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ്‌ ഐ ഗ്രൂപ്പ്‌. പാര്‍ട്ടി നേതൃത്വത്തെ മുഖവിലയ്‌ക്കെടുക്കാതെയുള്ള മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലി എത്രയും വേഗം മാറ്റണമെന്നും ഐ ഗ്രൂപ്പ്‌ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :