സോളാര്‍ തട്ടിപ്പില്‍ നഷ്ടം പത്തു കോടി മാത്രം, യുഎന്‍ പുരസ്കാരം റദ്ദാക്കാന്‍ സിപിഎം ശ്രമിച്ചെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പില്‍ നഷ്ടം പത്തു കോടിയാണെങ്കില്‍ ഇതിന്റെ പേരില്‍ പ്രതിപക്ഷം നടത്തിയ ഹര്‍ത്താലില്‍ കേരളത്തിന് 800 മുതല്‍ 1000 കോടി രൂപയുടെ നഷ്ടം വന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
തനിക്ക് ലഭിച്ച ഐക്യരാഷ്ട്രസഭയുടെ പുരസ്ക്കാരം റദ്ദ് ചെയ്യാന്‍ സിപിഎം ആവുന്നതെല്ലാം ചെയ്തു. ഈ ആവശ്യവുമായി യുഎന്‍ ആസ്ഥാനത്തേക്ക് നിരവധി ഇ-മെയിലുകളാണ് ചെന്നത്. അവാര്‍ഡ് വിതരണം നടന്ന ബഹ്റൈനില്‍ പോലും പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആരോപണങ്ങളഉമായി പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നല്കിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
സോളാര്‍ കേസിലെ സത്യം കണ്ടെത്തുകയല്ല പ്രതിപക്ഷത്തിന്റെ ലക്ഷ്യം. പ്രതിപക്ഷം തന്റെ രക്തത്തിനായി ദാഹിക്കുന്നു. പ്രതിയോഗികളെ നേരിടാന്‍ ഏതറ്റം വരെയും പോകുന്നത് ഫാസിസമാണ്. ഹര്‍ത്താല്‍ നടത്തുന്ന പ്രതിപക്ഷം ജനകീയ പ്രശ്നങ്ങള്‍ മറക്കുകയാണ്. പ്രതിപക്ഷ ഉപനേതാവായ കൊടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സ്റ്റാഫിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല. എന്നാല്‍ തന്റെ നിലപാട് വ്യത്യസ്തമായിരുന്നു. തന്റെ സ്റ്റാഫുകള്‍ തെറ്റ് ചെയ്തെന്ന കരുതുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.