അവസാനിക്കാത്ത മാധ്യമവേട്ട; ജയരാജന്റെ കേസ് നടക്കുന്ന കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു

വഞ്ചിയൂര്‍ കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു

തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (12:30 IST)
ഇ പി ജയരാജനെതിരായ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്ന വഞ്ചിയൂര്‍ കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. വിജിലന്‍സ് ജഡ്ജിയുടെ മുന്നില്‍വെച്ചാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും ഏഷ്യാനെറ്റിന്റെയും വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുളളവരെ ഒരുസംഘം അഭിഭാഷകര്‍ ഇറക്കിവിട്ടത്.


അഡ്വ.കെ.ഡി ബാബുവാണ് സര്‍ക്കാരിനുവേണ്ടി ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാകുന്നതെന്നാണ് സൂചന. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ നിയമിച്ച അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ശശീന്ദ്രനെ ഇന്നലെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയിരുന്നത്.

ബന്ധു നിയമനത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനും വ്യവസായ വകുപ്പ് സെക്രട്ടറിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിജിലന്‍സ് ഡയറക്ടറോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :