ഐസ്ക്രീമില്‍ വി എസിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിന്?: ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്‍റെ മൊഴിപ്പകര്‍പ്പുകള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് കൈമാറുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി. നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട സര്‍ക്കാര്‍ കോടതിയുടെ ഉത്തരവിനെ എതിര്‍ക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ സര്‍ക്കാര്‍ ഒരു കക്ഷി പോലുമല്ലെന്നും വി എസിന് മൊഴിപ്പകര്‍പ്പ് ലഭിക്കുന്നതിന് സര്‍ക്കാര്‍ തടസം നില്‍ക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. ഐസ്‌ക്രീം കേസ് പുനരന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പ്രത്യേക താല്‍പര്യമെന്നും ഹൈക്കോടതി ആരാഞ്ഞു.

വി എസിന് കേസ് ഡയറിയും അനുബന്ധരേഖകളും കൈമാറണമെന്ന് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. രേഖകള്‍ ലഭിക്കാന്‍ നിയമപരമായ അര്‍ഹത വി എസിനില്ല എന്നാണ് സര്‍ക്കാര്‍ വാദിച്ചത്.

ഐസ്ക്രീം പെണ്‍‌വാണിഭ കേസ് പൊതുതാല്‍പര്യമുള്ള വിഷയമാണെന്നും അതിനാല്‍ രേഖകള്‍ വി എസിന് കൈമാറണമെന്നുമായിരുന്നു കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :