സി കെ ചന്ദ്രപ്പന്റെ ഭാര്യയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
മുന്‍സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയ് ചൗധരിയടക്കം നാലു സ്ത്രീകള്‍ക്ക് വാഹനാപകടത്തില്‍ പരുക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വെഞ്ഞാറമൂടിന് സമീപം ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം.

അഖിലേന്ത്യാ വര്‍ക്കിങ് വിമണ്‍ വൈസ് പ്രസിഡന്റാണ് ബുലുറോയ് ചൗധരി. സംഘടനയിലെ അംഗങ്ങളാണ് പരുക്കേറ്റ മറ്റ് മൂന്ന് പേരും ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :