സസ്പെന്‍ഷന്‍: തച്ചങ്കരിയുടെ ഹര്‍ജി വെള്ളിയാഴ്ച

കൊച്ചി| WEBDUNIA|
ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ഐ ജി ടോമിന്‍ ജെ തച്ചങ്കരിയുടെ വെള്ളിയാഴ്ച പരിഗണിക്കും. സസ്പെന്‍ഷന്‍ നടപടിയെ ചോദ്യം ചെയ്ത്‌ ഐജി ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ ഹര്‍ജിയാണ് വെള്ളിയാഴ്ച പരിഗണിക്കുക.

തച്ചങ്കരിയുടെ സസ്പെന്‍ഷനില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടി. വെളളിയാഴ്ച സര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിക്കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന തച്ചങ്കരിയുടെ ആവശ്യവും ട്രിബ്യൂണല്‍ അന്ന്‌ പരിഗണിക്കും. ഇന്നു പരിഗണിക്കാനിരുന്ന ഹര്‍ജി സര്‍ക്കാര്‍ നിലപാട്‌ അറിയാനാണു വെളിയാഴ്ചയിലേക്ക് മാറ്റിയത്‌.

കൊച്ചിയിലെ കേന്ദ്ര അഡ്മിസ്ട്രേറ്റിവ്‌ ട്രൈബ്യൂണല്‍ ആണ്‌ ഇന്നു ഹര്‍ജി പരിഗണിച്ചത്‌. വിദേശയാത്രാ വിവാദത്തെ തുടര്‍ന്ന് തച്ചങ്കരിയെ കണ്ണൂര്‍ റേഞ്ച്‌ ഐജി സ്ഥാനത്തു നിന്നു നീക്കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :