തനിക്കെതിരെ സരിത ഉന്നയിച്ച ആരോപണങ്ങ‌ൾ അടിസ്ഥാനരഹിതമെന്ന് ഉമ്മൻചാണ്ടി

തനിക്കെതിരെ സരിത ഉന്നയിച്ച ആരോപണങ്ങ‌ൾ അടിസ്ഥാനരഹിതമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം| aparna shaji| Last Modified ഞായര്‍, 3 ഏപ്രില്‍ 2016 (18:28 IST)
സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായർ ഉന്നയിക്കുന്ന ആരോപണങ്ങ‌ൾ ഗൂഡാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കത്തിൽ പറയുന്ന കാര്യങ്ങ‌ൾ സത്യമല്ല എന്നും ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സരിത ഉന്നയിക്കുന്ന ആരോപണങ്ങ‌ൾ സത്യമല്ല. നിലവിലുള്ള സർക്കാരിനെ തകർക്കാനുള്ള ശ്രമമാണ് കത്തിന് പിന്നിൽ. ആരോപണത്തിനു പുറകിൽ ശക്തമായ ഗൂഡാലോചനകൾ നടന്നിട്ടുണ്ട്. അതാരാണെന്ന് കണ്ടു പിടിക്കും. അതേസമയം രാഷ്ട്രീയപർമായ കാരണങ്ങ‌ൾക്ക് പുറമെ മറ്റു പല ഉദ്ദേശങ്ങ‌ൾ ഗൂഡാലോചനക്ക് പിന്നിൽ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :