ധൈര്യം പകര്‍ന്ന് അഡ്വ. ആളൂര്‍ ഒപ്പം; സരിത എസ് നായര്‍ മൊഴി നല്കാനെത്തി

Sarith S Nair

തിരുവനന്തപുരം| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (14:02 IST)
സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‌കാനെത്തി. മുന്‍ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും എതിരെ നല്കിയ പരാതിയിലാണ് സരിത മൊഴി നല്കാന്‍ എത്തിയത്. അഡ്വ ആളൂരിനൊപ്പമാണ് സരിത മൊഴി നല്കാന്‍ ഈഞ്ചയ്ക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കിയിരുന്നു. ഈ പരാതിയില്‍ മൊഴി നല്കാനാണ് സരിത എത്തിയത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വാദിക്കാന്‍ സരിത നേരത്തെ തന്നെ ആളൂരിനെ സമീപിച്ചിരുന്നു.

സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ അഭിഭാഷകനാണ് അഡ്വ ബി എ ആളൂര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :