സക്കീർ ഹുസൈൻ പാർട്ടി ഓഫിസിലെത്തിയത് അന്വേഷിക്കുമെന്ന് കോടിയേരി

സക്കീർ ഹുസൈൻ കീഴടങ്ങണമെന്ന് കോടിയേരി

തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (10:48 IST)
സിപിഎം ജില്ലാ കമ്മിറ്റിയംഗം പൊലീസിനു മുൻപാകെ കീഴടങ്ങണമെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വെണ്ണലയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയായ സക്കീർ ഹുസൈൻ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കൊടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സക്കീർ കളമശേരി ഏരിയാ കമ്മിറ്റി ഓഫിസിലെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് അവിടെ എത്തിയെങ്കിലും ഉന്നതങ്ങളിൽനിന്നുള്ള അനുമതി ലഭിക്കാത്തതിനാൽ സക്കീറിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കുമെന്നും കോടിയേരി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :