സരിത ഇറങ്ങിയത് കൊണ്ട് കേരള രാഷ്ട്രീയത്തില്‍ ഒന്നും സംഭവിക്കില്ല: പിസി ജോര്‍ജ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
സരിത ജാമ്യത്തിലിറങ്ങിയതു കൊണ്ട് കേരള രാഷ്ട്രീയത്തില്‍ ഒന്നും സംഭവിക്കില്ലെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. സരിതയ്ക്കു ജാമ്യം ലഭിച്ചതില്‍ പുതുമയൊന്നുമില്ല. കൊലക്കേസിലെ പ്രതിക്ക് പോലും ജാമ്യം ലഭിക്കും.
എന്നാല്‍ വിവിധ കേസുകളില്‍ ജയിലില്‍ കിടന്ന സരിതയ്ക്ക് ജാമ്യം ലഭിക്കുന്നതിനായി കെട്ടിവയ്ക്കാന്‍ ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസും കോടതിയും ചോദിക്കണം. എത്രയും പണം നല്‍കാന്‍ സാധിക്കുന്ന ബന്ധുക്കള്‍ സരിതയ്ക്ക് ഇല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
അതേസമയം തന്നെ സഹായിച്ചത് അമ്മയും ബന്ധുക്കളും മാത്രമാണെന്നാണ് ജയില്‍ മോചിതയായ സരിത പറഞ്ഞത്.