സംസ്‌ഥാനത്തെ സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുത്താന്‍ ചെലവ്‌ നിയന്ത്രിക്കണമെന്ന് കെ എം മാണി

തിരുവനന്തപുരം | WEBDUNIA|
PRO
PRO
സംസ്‌ഥാനത്തെ സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുത്താന്‍ ചെലവ്‌ നിയന്ത്രിക്കേണ്ടതുണ്ടെന്ന്‌ ധനമന്ത്രി കെഎം മാണി. ചെലവ്‌ മുന്നിട്ടു നില്‍ക്കുന്നത്‌ നിയന്ത്രിക്കാനായി റവന്യൂ റിക്കവറി നടപടികള്‍ ശക്‌തമാക്കുകയും നികുതി പിരിവ്‌ ഊര്‍ജിതമാക്കുകയും ചെയ്യേണ്ടതുണ്ടെന്നും തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ എം മാണി വ്യക്‌തമാക്കി.

ചെലവ്‌ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്‌. വരവില്‍ 11 ശതമാനത്തിന്റെ വര്‍ധന മാത്രമാണ്‌ ഉണ്ടായിട്ടുള്ളത്‌. ചെലവ്‌ മുന്‍ വര്‍ഷം 27,335 കോടി രൂപയായിരുന്നത്‌ ഇക്കൊല്ലം 32,972 കോടിയായി വര്‍ധിച്ചു. അതേസമയം, വരവ്‌ 21,858 കോടി രൂപയില്‍ നിന്നും 24,446 കോടിയായേ വര്‍ധിച്ചിട്ടുള്ളൂ. ഈ പ്രവണതകള്‍ കുറക്കാന്‍ ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്‌.

ചെക്ക്‌പോസ്‌റ്റ് പരിശോധന കര്‍ശനമാക്കുകയും നികുതി പിരിവ്‌ ഊര്‍ജിതമാക്കുകയും ചെയ്യുക എന്നതാണ്‌ ആദ്യ നടപടി. ഊടുവഴികളിലൂടെ ചടക്ക്‌ കടത്തുന്നത്‌ കര്‍ശനമായി തടയാന്‍ വാണിജ്യ നികുതി ഇന്റലിജന്‍സ്‌ സ്‌ക്വാഡിനെ ചുമതലപ്പെടുത്തും. അതോടൊപ്പം മിന്നല്‍ പരിശോധനകള്‍ വ്യാപകമാക്കും. ധനവകുപ്പിന്റെ അനുമതിയില്ലാതെ പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കരുതെന്നും വിദേശയാത്രകള്‍ നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ വാഹനങ്ങള്‍ വാങ്ങരുത്‌. അണ്‍കണ്ടീഷണല്‍ സ്‌റ്റേ അനുവദിക്കില്ല. 21-22 തീയതികളില്‍ ജില്ലാ കളക്‌ടര്‍മാരുടെ യോഗം ചേരുന്നുണ്ടെന്നും വരുമാന വര്‍ധന, നികുതിതല പിരിവ്‌ ഊര്‍ജിതപ്പെടുത്തുന്നത്‌ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :