അഫ്ഗാനിസ്ഥാനിലെ കല്‍‌ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 27 മരണം

കാബൂള്‍| WEBDUNIA|
PRO
അഫ്ഗാനിസ്ഥാനിലെ സമംഗാന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഖനിയിലെ തുരങ്കം തകര്‍ന്നതാണ് അപകടത്തിന്റെ കാരണം.

തലസ്ഥാനമായ കാബൂളില്‍നിന്ന് 215 കിലോമീറ്റര്‍ അകലെ അബ്‌ഖൊറാക് കല്‍ക്കരിഖനിയിലാണ് അപകടം. തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടിരിക്കെ ഖനിയുടെ ഒരുഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഖനിക്കുള്ളില്‍ 12 പേരെ കാണാതായിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ദുരന്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഖനിക്കുള്ളില്‍ കുടുങ്ങിയ 12 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

രാജ്യത്തെ ധാതുനിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ഈ ദുരന്തം. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാല്‍ അഫ്ഗാനിസ്ഥാനില്‍ ഖനി അപകടങ്ങള്‍ പതിവാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :