സംസ്ഥാനത്ത് വീണ്ടും വിഐപി ഡ്യൂട്ടി വിവാ‍ദം

കൊച്ചി| WEBDUNIA| Last Modified ശനി, 9 ജനുവരി 2010 (16:40 IST)
സംസ്ഥാനത്ത് വീണ്ടും വി ഐ പി ഡ്യൂട്ടി വിവാദം. ഇത്തവണ പ്രതിരോധമന്ത്രി എ കെ ആന്‍റണിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.

മന്ത്രിയുടെ ഒപ്പം മെഡിക്കല്‍ സംഘത്തെ അയയ്ക്കണമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശം എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്രണ്‌ട്‌ നിരസിക്കുകയായിരുന്നു. സിറ്റി പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ സംഘത്തെ വിട്ടയയ്‌ക്കാന്‍ താന്‍ ആവശ്യപ്പെട്ടതെന്ന് ഡി എം ഒ വ്യക്തമാക്കി.

സൂപ്രണ്‌ടിന്‌ ഡി എം ഒ മെമ്മോ നല്‍കി. മെമ്മോ പിന്‍വലിക്കണമെന്ന്‌ സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :