സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ലെന്ന് കെഎം മാണി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ലെന്ന് ധനമന്ത്രി കെഎം മാണി. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും പ്രതിസന്ധി നിയന്ത്രിക്കാനുള്ള ചില പൊതു നിയന്ത്രണങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകളോട് പണം ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതി പണം ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമില്ല. എന്നാല്‍ അതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പാളി. സഹകരണ ബാങ്കുകളുടെ നിക്ഷേപം ട്രഷറിയിലെത്തിയില്ല. 32.5 കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇതോടെ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന് ആശങ്കയുണ്ട്.

സഹകരണ ബാങ്കുകളിലെ നിക്ഷേപവും വകുപ്പുകളുടെ പണവും ട്രഷറിയിലേക്ക് മാറ്റാനായിരുന്നു സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സാമ്പത്തിക വര്‍ഷാന്ത്യ ചെലവുകള്‍ക്ക് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഇന്ന് ആയിരം കോടിയോളം രൂപയും ശമ്പളവും പെന്‍ഷനും നല്‍കാന്‍ 3000 കോടിരൂപയും കണ്ടെത്തണം. എന്നാല്‍ ശനിയാഴ്ച വൈകിട്ടത്തെ കണക്കനുസരിച്ച് 800 കോടിയോളം രൂപയുടെ മാത്രം നീക്കിയിരിപ്പാണ് ട്രഷറിയിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :