സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്ന് കെ എം മാണി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കത്തിലാണെന്ന് ധനമന്ത്രി കെ എം മാണി. രാജ്യത്തെ ആകെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നികുതി വരുമാനം കുറഞ്ഞതാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണം. രണ്ടുവര്‍ഷത്തിനിടെ കടബാധ്യതയില്‍ 24011.69 കോടി രൂപ വര്‍ധിച്ചു. 2013 നവംബര്‍ 30 വരെ റവന്യൂകമ്മി 2309 ​കോടി രൂപ വര്‍ധിച്ചു.

ധനകമ്മി 4,976 കോടി രൂപ ഉയര്‍ന്നു. എന്നാല്‍ ധവളപത്രമിറക്കേണ്ട സാഹചര്യമില്ല. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 11.96 ശതമാനവും ചെലവ് 7.1 ശതമാനവും വര്‍ധിച്ചു. എന്നാല്‍ വായ്പപരിധി കഴിഞ്ഞിട്ടില്ലെന്നും ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :