ഷീലാ ദീക്ഷിത് 'ഡല്‍ഹി മുടിപ്പിച്ച അമ്മച്ചി'യെന്ന് പി രാജീവ് എംപി

കൊച്ചി| WEBDUNIA|
PTI
PTI
നടി റിമ കല്ലിങ്കലിന് പിന്നാലെ നിയുക്ത കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ പരിഹസിച്ച് രാജ്യസഭാ എംപി പി രാജീവും. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ചര്‍ച്ചയാകുന്നത്. ‘ഡല്‍ഹിയെ മുടുപ്പിച്ച അമ്മച്ചി‘ എന്നാണ് ഷീലയെ പി രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഡല്‍ഹിയെ മുടിപ്പിച്ച അമ്മച്ചിയെ കുറിച്ചുള്ള റിമയുടെ ഫേസ്ബുക്ക് പോസ്റ്റ് മലയാളികളുടെ പൊതു അഭിപ്രായമാണെന്നാണ് പി രാജീവിന്റെ പോസ്റ്റ്. പോസ്റ്റ് ഷയര്‍ ചെയ്തവരും കമന്റിട്ടവരും അനവധി.

സൂക്ഷിച്ചോളൂ ഷീല ദീക്ഷിത് എത്തുന്നുണ്ടെന്നും വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആറ് മണിക്കുമുമ്പ് വീട്ടില്‍ കയറിക്കൊള്ളാനും മുന്നറിയിപ്പ് നല്‍കി പരിഹസിച്ചാണ് ഫേസ്‌ബുക്കില്‍ റിമയുടെ പോസ്റ്റ് വന്നത്. ഷീല ദീക്ഷിത് കേരള ഗവര്‍ണര്‍ എന്ന് കളിയാക്കി ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയോടൊപ്പമായിരുന്നു ഈ പോസ്റ്റ്.

ഡല്‍ഹിയില്‍ ബസിനകത്ത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം വനിതകള്‍ രാത്രിയാത്ര നടത്തുന്നത് എന്തിനെന്ന രീതിയില്‍ അപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

ഡല്‍ഹിയില്‍ ഒരു മാധ്യമപ്രവര്‍ത്തക നടുറോഡില്‍ അപമാനിക്കപ്പെട്ടപ്പോഴും
രാത്രി സമയത്ത്‌ ഡല്‍ഹിയില്‍ യാത്ര ചെയ്യുന്നത്‌ ഒഴിവാക്കണമെന്നും പെണ്‍കുട്ടികള്‍ വീടിനു പുറത്തിറങ്ങുന്നത്‌ സുരക്ഷിതമല്ലെന്നുമായിരുന്നു പൊലീസിന്റെ ഉപദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :