ഷവര്‍മ ചതിച്ചു; തിലകന്റെ മകനും കുടുംബവും ആശുപത്രിയില്‍

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
നടന്‍ തിലകന്റെ മകനും ഡബ്ബിംഗ്, സീരിയര്‍ താരവുമായ ഷോബി തിലകനും കുടുംബവും ഭക്‍ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായി. തിരുവനന്തപുരം വഴുതക്കാട്ടെ ഹോട്ടലില്‍ നിന്ന് ഇവര്‍ വാങ്ങിക്കഴിച്ച ഷവര്‍മയാണ് പ്രശ്നം സൃഷ്ടിച്ചത്. ഷോബി നല്‍കിയ പരാതിയെ തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം ഈ ഹോട്ടല്‍ പൂട്ടിക്കുകയും ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഷോബിയും കുടുംബവും ഷവര്‍മ വാങ്ങിക്കഴിച്ചത്. ഇതിന് പിന്നാലെ വയറിളക്കവും ചര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഷോബിയും ഭാര്യ ശ്രീലേഖയും മക്കളായ ദേവയാനി, ദേവനന്ദന്‍ എന്നിവരും ഇപ്പോഴും ചികിത്സയിലാണ്.

പഴകിയ ഭക്ഷണം വിളമ്പിയ ഈ ഹോട്ടല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുറക്കരുതെന്ന് നഗരസഭയുടെ ആരോഗ്യവിഭാഗം അറിയിച്ചു. പരാതിയില്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :