അണ്ടര്‍- 14 പരിശീലനക്യാമ്പ്: സച്ചിന്റെ മകന്‍ പട്ടികയില്‍

മുംബൈ| WEBDUNIA|
PRO
PRO
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലന ക്യാ‍മ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന, പതിനാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായുള്ള പരിശീലന ക്യാമ്പിനുള്ള സാധ്യതാ പട്ടികയിലാണ് അര്‍ജുന്‍ ഇടം പിടിച്ചിരിക്കുന്നത്.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ ടൂര്‍ണമെന്റില്‍ അടുത്തിടെ അര്‍ജുന്‍ സെഞ്ച്വറി നേടിയിരുന്നു. 14 ഫോറുകളും ഒരു സിക്സറും ഉള്‍പ്പടെ 124 റണ്‍സാണ് പതിമൂന്നുകാരനായ അര്‍ജുന്‍ നേടിയത്.

അര്‍ജുന്‍ ഉള്‍പ്പടെ 32 പേരാണ് സാധ്യതാ പട്ടികയില്‍ ഇടം‌പിടിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :