ശബരിഗിരിയില്‍ ചോര്‍ച്ച; വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പത്തനംതിട്ട| JOYS JOY| Last Modified തിങ്കള്‍, 4 മെയ് 2015 (11:01 IST)
ശബരിഗിരി വൈദ്യുത പദ്ധതിയുടെ ബട്ടര്‍ഫ്ലൈ വാല്‍വില്‍ ചോര്‍ച്ച കണ്ടെത്തി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാല്‍വില്‍
ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ വൈദ്യുതി ഉദ്പാദനം നിര്‍ത്തി വെച്ചിരിക്കുകയാണ്.

വാല്‍വിന് സമീപമുള്ള സ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചതാണ് ചോര്‍ച്ചക്ക് കാരണമെന്ന് എന്‍ജിനീയര്‍മാര്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ അഞ്ചുദിവസമെങ്കിലും എടുക്കും. പ്രശ്നം പരിഹരിക്കുന്നതു വരെ ശബരിഗിരിയില്‍ നിന്നും വൈദ്യുതി ഉത്പാദനം ഉണ്ടായിരിക്കില്ല.

ഞായറാഴ്ച ഉച്ചയോടെ ചോര്‍ച്ച കണ്ടത്തെിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ ശബരിഗിരി പദ്ധതിയില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം നിര്‍ത്തിവെച്ചു. അരണമുടി ബട്ടല്‍ഫ്ളെ വാല്‍വിലെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ചോര്‍ച്ച ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :